കെനിയ: 137 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഭീകരര്‍
25 September 2013
കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലെ വെസ്റ്റ്ഗേറ്റ് ഷോപ്പിംഗ് മാളില്‍ തങ്ങള്‍ ബന്ദികളാക്കിയവരില്‍ 137 പേര് കൊല്ലപ്പെട്ടതായി സോമാലിയയിലെ അല്‍ഷബാബ് ഇസ്ലാമിസ്റ്റ് ഭീകരഗ്രൂപ്പ് പറഞ്ഞു. സോമാലിയയിലെ കെനിയന്‍ സൈനിക ഇടപെടലില്‍ പ്രതിഷേധിച്ചാണ് ഭീകരാക്രമണം നടത്തിയത്. കെനിയന്‍ സൈന്യം ഷോപ്പിംഗ്മാളില്‍ രാസായുധം പ്രയോഗിച്ചെന്നും അല്‍ഷബാബ് ആരോപിച്ചു. 80 മണിക്കൂര്‍ ദീര്‍ഘിച്ച രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ചെന്നും കെനിയയ്ക്ക് കനത്ത നഷ്ടമുണ്ടായെന്നും പ്രസിഡന്റ് ഉഹ്റു കെനിയാറ്റ ചൊവ്വാഴ്ച പറഞ്ഞു. 61സാധാരണക്കാരും ആറു സൈനികരും കൊല്ലപ്പെട്ടെന്നും അഞ്ചുഭീകരരെ സൈന്യംവധിച്ചെന്നും പ്രസിഡന്റ് പറഞ്ഞു.രാജ്യത്ത് മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.