ഇറാന്‍ ജയിലില്‍ നിന്നും മോചിതരായ മലയാളികള്‍ ഇന്നു നാട്ടിലെത്തും

single-img
17 September 2013

map_of_iranഒന്‍പതു മാസത്തോളം ഇറാനില്‍ ജയില്‍വാസമനുഷ്ഠിച്ച ശേഷം ഇന്നു നാട്ടിലെത്തുന്ന താനൂര്‍ ഓസാന്‍കടപ്പുറത്തെ കുട്ട്യാമുവിന്റെ പുരക്കല്‍ കോയ, ചക്കാച്ചിന്റെ പുരക്കല്‍ മുഹമ്മദ് കാസിം, പരപ്പനങ്ങാടി വളപ്പില്‍ അബ്ദുല്ലക്കോയ എന്നിവര്‍ ഇന്ന് നാടണയുന്നു. സൗദിയില്‍ മത്സ്യബന്ധനത്തിനിടെ നാവികാതിര്‍ത്തി ലംഘിച്ചതിന്റെ പേരിലാണ് ഇവര്‍ ഇറാന്‍ ജയിലിലായത്. ജയിലിലെ ദുരിത ജീവിതത്തിനൊടുവില്‍ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കണ്ട ഇവര്‍ ഇന്നലെ മുംബൈയിലിറങ്ങി. ഇന്ന് ഉച്ചയ്ക്ക് 1.30നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലെത്തും. സംസ്ഥാന സര്‍ക്കാര്‍ വിദേശ കാര്യ വകുപ്പില്‍ നടത്തിയ സമ്മര്‍ദത്തെ തുടര്‍ന്നുള്ള നയതന്ത്രതല നീക്കത്തിനൊടുവിലാണ് ജയില്‍മോചനത്തിന് വഴിയൊരുങ്ങിയത്. നോര്‍ക്കയാണിവര്‍ക്ക് ടിക്കറ്റ് നല്കുന്നത്.