ആഭ്യന്തരവകുപ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പരാജയം: ഐ ഗ്രൂപ്പ്

single-img
14 September 2013

thiruvanchoor-radhakrishnan-ministerആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ വീണ്ടും ഐ ഗ്രൂപ്പ് രംഗത്ത്. കോഴിക്കോട് ഡിസിസിയിലെ ഐ വിഭാഗമാണ് മന്ത്രിക്കെതിരേ പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 20 പ്രതികളെ കോടതി വെറുതേവിട്ട സംഭവത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വകുപ്പും പരാജയമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. മന്ത്രി സ്ഥാനം രാജിവയ്ക്കണമോ എന്ന് തിരുവഞ്ചൂര്‍ സ്വയം തീരുമാനിക്കണം. തിരുവഞ്ചൂര്‍ ഗ്രൂപ്പ് നേതാവിനെ പോലെയാണ് പെരുമാറുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ഐ ഗ്രൂപ്പ് നേതാക്കളുടെ പരസ്യ പ്രതികരണത്തിനെതിരേ എ ഗ്രൂപ്പ് നേതാവും ഡിസിസി പ്രസിഡന്റുമായ കെ.സി.അബു രംഗത്തെത്തി. നേതാക്കളുടെ പ്രതികരണം ഡിസിസിയുടെ അഭിപ്രായമല്ല. പരസ്യ പ്രസ്താവനയ്‌ക്കെതിരേ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുമെന്നും കെ.സി.അബു പറഞ്ഞു.