സോളാര്‍ കേസില്‍ മുഖ്യമന്ത്രി കുറ്റവാളിയെന്നു ഹൈക്കമാന്‍ഡിനു ബോധ്യപ്പെട്ടെന്ന് പന്ന്യന്‍

single-img
11 September 2013

PANNYAN RAVEENDRAN M.Pസോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെട്ടിട്ടുണെ്ടന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്റ് തീരുമാനിച്ചതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇതു തന്നെയാണ് ഇടതുമുന്നണിയും ജനങ്ങളും പറഞ്ഞുകൊണ്ടിരുന്നത്. മുഖ്യമന്ത്രിയാണു സോളാര്‍ തട്ടിപ്പില്‍ പ്രധാന കുറ്റവാളിയെന്നും പന്ന്യന്‍ ആവര്‍ത്തിച്ചു. റീജണല്‍ തീയറ്ററില്‍ കേരള ചെത്തു തൊഴി ലാളി ഫെഡറേഷന്‍ എഐടിയുസി സ്ഥാപക നേതാവ് ജോര്‍ജ് ചടയംമുറി ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പന്ന്യന്‍. സോളാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം സമാനതകളില്ലാത്തതായിരുന്നുവെന്നും ഉപരോധസമരം മൂലമാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റിയതും സെക്രട്ടേറിയറ്റ് അടച്ചിട്ടതെന്നും പന്ന്യന്‍ പറഞ്ഞു. ദിവസങ്ങളോളം തീരുമാനമില്ലാതിരുന്ന ജുഡീഷ്യല്‍ അന്വേഷണം വെറും 30 മണിക്കൂറുകള്‍കൊണ്ടു നേടിയെടുക്കാന്‍ കഴിഞ്ഞെന്നും പന്ന്യന്‍ അവകാശപ്പെട്ടു.