ഇന്ത്യയ്‌ക്കെതിരേ വീണ്ടും ഹഫീസ് സയീദ്; യുദ്ധമോ സമാധാനമോ ഇന്ത്യയ്ക്ക് തെരഞ്ഞെടുക്കാം

single-img
26 August 2013

HafizSaeed_PTIഇന്ത്യയ്‌ക്കെതിരേ പ്രകോപനപരമായ വാക്കുകളുമായി തീവ്രവാദ സംഘമായ ജമാ ഉദ് ധവയുടെ മേധാവി ഹഫീസ് സയീദ് വീണ്ടും രംഗത്തെത്തി. സമാധാനമാണോ യുദ്ധമാണോ വേണ്ടതെന്ന് ഇന്ത്യയ്ക്ക് തെരഞ്ഞെടുക്കാമെന്നും 1971 ലെ പാക്കിസ്ഥാനല്ല ഇപ്പോഴെന്നും പാക്കിസ്ഥാന്റെ ആണവായുധങ്ങള്‍ ഒരിക്കലും മ്യൂസിയത്തില്‍ ഇരിക്കില്ലെന്നും ഹഫീസ് സയീദ് പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സയീദിന്റെ വാക്കുകള്‍. അഭിമുഖം അതേപടി അപ്പോള്‍ തന്നെ സയീദിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും അപ്‌ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന്‍ പുലര്‍ത്തുന്ന സമീപനത്തെ ആത്മനിയന്ത്രണമെന്ന് വിശേഷിപ്പിക്കുന്ന സയീദ് ഇത് ദുര്‍ബലമായതായും പുനപ്പരിശോധിക്കണമെന്നും പറയുന്നു. പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുമെന്ന ഭാവനാചിന്ത താന്‍ വിശ്വസിക്കുന്നില്ലെന്നും സയീദ് കൂട്ടിച്ചേര്‍ത്തു. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനാണ് ഹഫീസ് സയീദ്. സയീദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴും പാക്കിസ്ഥാന്‍ യഥേഷ്ടമായ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കിയിരിക്കുകയാണ്.