മോഹന്‍ലാലിന് ഓണററി ബ്ലാക്ക് ബെല്‍റ്റ്

single-img
22 August 2013

Mohanlalസൂപ്പര്‍താരം മോഹന്‍ലാലിനു കൊറിയന്‍ സര്‍ക്കാരിന്റെ അംഗീകാരമായി ഓണററി ബ്ലാക്ക് ബെല്‍റ്റ് ഓഫ് തായ്‌ക്കോണ്‍ഡോ നല്‍കുന്നു. ഇതോടെ മോഹന്‍ലാല്‍ തായ്‌ക്കോണ്‍ഡോ അസോസിയേഷന്‍ ഓഫ് കേരളയുടെ ഓണററി അംബാസഡറായി ചുമതലയേല്‍ക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബ്ലാക്ക് ബെല്‍റ്റ് നേടാനായി കഴിഞ്ഞ ഒരു വര്‍ഷം കഠിന പരിശീലനത്തിലായിരുന്നു ലാല്‍.. ഇന്ന് വൈകുന്നേരം 5.30ന് കോ-ബാങ്ക് ടവര്‍ ഓഡിറ്റോറിയത്തില്‍ വച്ച് കൊറിയന്‍ സ്‌പോര്‍ട്‌സ് എംബസി ജനറല്‍ മാനേജര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലീ ജിയോങ്ഹി മോഹന്‍ലാലിനു ബ്ലാക് ബെല്‍റ്റ് നല്‍കും. തായ്‌ക്കോണ്‍ഡോ അസോസിയേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റ് കെ. മുരളീധരന്‍ എംഎല്‍എ ആമുഖ പ്രഭാഷണം നടത്തും. തായ്‌ക്കോണ്‍ഡോ ഒളിംപിക് കാമ്പയിന്‍ മേയര്‍ കെ. ചന്ദ്രിക ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തായ്‌ക്കോണ്‍ഡോ അസോസിയേഷന്‍ ഓഫ് കേരളയുടെ മുഖ്യരക്ഷാധികാരി ഡോ. കെ.എം. എബ്രഹാം സ്വാഗതം പറയും.