ഫെഡറല്‍ ബാങ്ക് പലിശനിരക്കു പുതുക്കി
22 August 2013
ഫെഡറല്‍ ബാങ്ക് ആഭ്യന്തര, വിദേശ നിക്ഷേപങ്ങളില്‍ പലിശനിരക്ക് പുതുക്കി. 60 മുതല്‍ 119 ദിവസം വരെയുള്ള ആഭ്യന്തര നിക്ഷേപങ്ങള്‍ക്കു ഏഴു ശതമാനത്തില്‍ നിന്നും 8.50 ശതമാനമായി നിരക്ക് ഉയര്‍ത്തി. ഏഴു മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളില്‍ പലിശനിരക്കു അഞ്ചു ശതമാനമാക്കി. മറ്റു നിക്ഷേപ കാലാവധികളില്‍ 46 മുതല്‍ 59 ദിവസം വരെ ഏഴു ശതമാനം, 120 മുതല്‍ 180 ദിവസം വരെ ഏഴു ശതമാനം, 181 ദിവസം മുതല്‍ ഒരു വര്‍ഷത്തിനു താഴെ വരെ 8.25 ശതമാനം, ഒരുവര്‍ഷം മുതല്‍ 399 ദിവസം വരെ 8.75 ശതമാനം, 400 ദിവസം ഒന്‍പതു ശതമാനം, 400 ദിവസത്തിനു മുകളില്‍ 8.75 ശതമാനം എന്ന നിരക്കിലാണു പലിശ പുതുക്കി നിശ്ചയിച്ചിരിക്കന്നത്.