ഡല്‍ഹി കൂട്ടമാനഭംഗം: അന്തിമവാദം ഇന്നുമുതല്‍
22 August 2013
ഡല്‍ഹിയില്‍ ബസിനുള്ളില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവുശേഖരണം പൂര്‍ത്തിയായി. അന്തിമവാദം ഇന്ന് ആരംഭിക്കുമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന അറിയിച്ചു. പ്രതികളായ വിനയ് ശര്‍മ, അക്ഷയ് ഠാകൂര്‍, പവന് ഗുപ്ത, മുകേഷ് എന്നിവരുടെ മൊഴികളും തെളിവുകളുമാണ് കോടതി ഈ ദിവസങ്ങളിലായി രേഖപ്പെടുത്തിയത്. പ്രതിഭാഗം വാദമാണ് ആദ്യം ആരംഭിക്കുക. സംഭവം നടന്ന ദിവസം പള്ളിയിലെ ഒരു സംഗീതപരിപാടിയില്‍ സംബന്ധിക്കു കയായിരുന്നെന്നാണ് വിനയ് ശര്‍മയും പവനും കോടതിയില്‍ മൊഴി നല്‍കിയത്.