ചൈനീസ് പട്ടാളം അരുണാചലില്‍ നുഴഞ്ഞുകയറി

single-img
22 August 2013

Arunachalഅരുണാചല്‍പ്രദേശിലെ ചംഗ്‌ലാഗം മേഖയില്‍ ചൈനീസ് സേന 20 കിലോമീറ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിലേക്കുള്ളിലേക്ക് അതിക്രമിച്ചു കയറി രണ്ടു ദിവസം തങ്ങിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 13 ന് അതിര്‍ത്തി ലംഘിച്ചെത്തിയ ചൈനീസ് സൈനികരെ ഇന്ത്യന്‍ സേന തടഞ്ഞതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ 15 മിനിറ്റ് യോഗം ചേര്‍ന്നശേഷമാണു ചൈനീസ് സേന തിരിച്ചുപോയതെന്ന് ഇറ്റാനഗറിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് സേന നുഴഞ്ഞുകയറിയ പ്രദേശത്തു സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുമ്പും ചൈനീസ് സേന ഇവിടെ നുഴഞ്ഞുകയറിയിട്ടുണ്ട്. അരുണാചല്‍പ്രദേശ് തങ്ങളുടേതാണെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ചൈനീസ് സൈന്യം ചംഗ്‌ലാഗം മേഖലയില്‍ നുഴഞ്ഞുകയറിയെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സും നിരാകരിച്ചു.