2ജി: ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടീന അംബാനി അപേക്ഷ നല്കി
19 August 2013
2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സാക്ഷിവിസ്താരത്തിനു കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനിയുടെ ഭാര്യ ടീന ഡല്‍ഹി കോടതിയില്‍ അപേക്ഷ നല്കി. 23ന് വിചാരണക്കോടതിയില്‍ ഹാജരാകാനാണു ടീനയ്ക്കും അനില്‍ അംബാനിക്കും സമന്‍സ് അയച്ചത്. എന്നാല്‍, വിസ്താരം മറ്റൊരു തീയതിയിലേക്കു മാറ്റണമെന്നാണു ടിന ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നി മുമ്പാകെയാണ് ടീന അപേക്ഷ നല്‍കിയത്. അപേക്ഷ കോടതി 21നു പരിഗണിക്കും.