ജി.എസ്.എല്‍.വി -ഡി5 വിക്ഷേപണം മാറ്റിവെച്ചു
19 August 2013
ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് ജിഎസ്എല്‍വി-ഡി 5 ന്റെ വിക്ഷേപണം മാറ്റിവെച്ചു. വിക്ഷേപണം നടത്താന്‍ നിശ്ചയിച്ചിരുന്ന സമയത്തിന് ഒരു മണിക്കൂര്‍ 14 മിനിട്ട് ബാക്കി നില്‍ക്കെ കൗണ്ട്ഡൗണ്‍ നിര്‍ത്തിവെച്ചിരുന്നു.
ഉപഗ്രഹമായ ജി സാറ്റ് 14നെ ഭ്രമണപഥ·ിലത്തെിക്കലാണ് ജി.എസ്.എല്‍.വിയുടെ (ജിയോ സിന്‍ക്രണൈസ് സാറ്റലൈറ്റ് ലോഞ്ച്) ദൗത്യം. ഞായറാഴ്ച രാവിലെ 11.50ന് കൗണ്ട് ഡൗണ്‍ ആരംഭിച്ച റോക്കറ്റിന്‍െറ വിക്ഷേപണം തിങ്കളാഴ്ച വൈകുന്നേരം 4.50ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍ നിന്നാണ് തീരുമാനിച്ചിരുന്നത്