മോഡിക്കെതിരെ വിമര്‍ശനം

single-img
16 August 2013

അധികാരത്തോടുള്ള ആര്‍ത്തിമൂലം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എല്ലാ പരിധികളും ലംഘിക്കുകയാണെന്നു കോണ്‍ഗ്രസ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരേ മോഡി നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ്, മോഡി ആദ്യം ബിജെപിയില്‍ സ്വീകാര്യത നേടാന്‍ ശ്രമിക്കണമെന്നു പറഞ്ഞു. വ്യാഴാഴ്ച ഗുജറാത്തിലെ ഭുജില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് മോഡി പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്. പാക്കിസ്ഥാനെതിരേ മന്‍മോഹന്‍ സിംഗ് ശക്തമായ നിലപാടെടുക്കുന്നില്ലെന്നും സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്യുന്നില്ലെന്നും രാജ്യമൊട്ടാകെ അഴിമതി വ്യാപകമായെന്നുമായിരുന്നു മോഡിയുടെ വിമര്‍ശനം. ഭരണത്തെക്കുറിച്ച് പൊതു സംവാദത്തിനും മോഡി വെല്ലുവിളിച്ചു. മോഡിയുടെ പ്രസംഗം എല്ലാ പരിധികളും ലംഘിക്കുന്നതാണ്. വ്യവസ്ഥാപിതമായ എല്ലാ നിയമങ്ങളെയും പാരമ്പര്യത്തെയും മറികടന്നുള്ള ആക്രമണമായി അതെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. സ്വാതന്ത്ര്യദിനം പോലെയുള്ള ദിനങ്ങളില്‍ മറ്റുള്ളവരെ വിമശിക്കരുതെന്ന് അഡ്വാനി വ്യക്തമാക്കി. വിമര്‍ശനം നടത്താന്‍ മറ്റു 364 ദിനങ്ങളുണെ്ടന്നു ശിവസേന നേതാവ് സഞ്ജയ് റൗത് അഭിപ്രായപ്പെട്ടു.