ഇടുക്കി ജില്ലയില്‍ ഇനിയും ഉരുള്‍പൊട്ടല്‍ സാധ്യത

single-img
14 August 2013

ഇടുക്കി ജില്ലയില്‍ ഇനിയും ഉരുള്‍പൊട്ടിയേക്കുമെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധര്‍. പ്രകൃതിദുരന്തം ഉണ്ടായ ഇടുക്കിയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് വിദഗ്ധസംഘം ഇതറിയിച്ചത്. ഇടുക്കിയിലെ മണ്ണിന്റെയും പ്രകൃതിയുടെയും ഘടന ഉരുള്‍പൊട്ടലിന് അനുകൂലമാണെന്നാണ് സെസ് നടത്തിയ പഠനം തെളിയിക്കുന്നത്.

ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ക്കൊപ്പം തുടര്‍ച്ചയായ മഴക്കു പിന്നാലെ ശക്തമായ കാറ്റും വീണ്ടുമുണ്ടായ മഴയുമാണ് മേഖലയില്‍ വ്യാപകമായ ഉരുള്‍പ്പൊട്ടലുകള്‍ക്ക് വഴിവച്ചതെന്ന് സംഘം പരിശോധനയില്‍ കണ്ടത്തി. ഉരുള്‍പൊട്ടല്‍ നടന്ന ചീയപ്പാറയിലും ഇടുക്കി കളക്ട്രേറ്റ് മുന്നിലുമടക്കം വീണ്ടും വലിയ മണ്ണിടിച്ചിലുകള്‍ക്ക് സാദ്ധ്യത നിലനില്‍ക്കുന്നതായും പരിശോധന നടത്തിയ ശാസ്ത്രജ്ഞര്‍ പറഞ്ഞു.