അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും വെടിയുതിര്‍ത്തു

single-img
11 August 2013

Pakistan_Border_1212219cജമ്മു-കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മൂന്നുതവണ പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു വെടിയുതിര്‍ത്തു. ഇന്നലെ രാവിലെ കനാചക് മേഖലയിലുണ്ടായ വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാനു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടരയോടെയാണു പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു വെടിവയ്പുണ്ടായത്. ആല്‍ഫ മിഷിയേല്‍ ഔട്ട്‌പോസ്റ്റിലേക്കായിരുന്നു വെടിവയ്പ്. പവന്‍ കുമാര്‍ എന്ന ബിഎസ്എഫ് ജവാനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ നെഞ്ചിനാണു വെടിയേറ്റത്. സുഷുമ്‌നനാഡിക്കു പരിക്കേറ്റതിനാല്‍ പവന്‍കുമാറിന്റെ ശരീരം പൂര്‍ണമായും തളര്‍ന്നുവെന്ന് അദ്ദേഹത്തെ ആദ്യം ചികിത്സിച്ച ജിഎംസി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്ധചികിത്സയ്ക്കായി പവന്‍കുമാറിനെ ഡല്‍ഹി എഐഐഎംഎസിലേക്കു മാറ്റിയിരിക്കുകയാണിപ്പോള്‍.