പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണം; 38 മരണം
9 August 2013
akistanപാക്കിസ്ഥാനിലെ ക്വറ്റ നഗരത്തില്‍ പോലീസുകാരന്റെ കബറടക്ക ചടങ്ങുകള്‍ക്കിടെ ചാവേര്‍ഭടന്‍ നടത്തിയ സ്ഫോടനത്തില്‍ ഉന്നത പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 38 പേര് കൊല്ലപ്പെട്ടു. 60 പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണെ്ടന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയിലെ പോലീസ് ഡിഐജി ഫയ്യാസ് സുംബുള്‍, പോലീസ് സൂപ്രണ്ട് അലി മെഹാര്‍, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷംസുര്‍ റഹ്മാന് തുടങ്ങിയവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വ്യാഴാഴ്ച വെടിയേറ്റു മരിച്ച ക്വറ്റയിലെ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ മൊഹിബുള്ളയുടെ കബറടക്കം നടക്കുന്നതിനിടെയാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്.