മാണി ചാണ്ടിയേക്കാള്‍ മാന്യന്: പന്ന്യന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കാള്‍ മാന്യനനാണ് മന്ത്രി കെ എം മാണിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. മാണിയോട് എല്‍ഡിഎഫിന് തൊട്ടുകൂടായ്മയില്ല. രാഷ്ട്രീയത്തില്‍ ദീര്‍ഘ കാലത്തെ പാരമ്പര്യമുള്ള നേതാവാണ്. രാഷ്ട്രീയ പക്വത പുലര്‍ത്തുന്ന വ്യക്തിയുമാണെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. യുഡിഎഫ് സര്‍ക്കാറിന് അധികം ആയുസില്ലെന്നും അദ്ദേഹം വിലയിരുത്തി. ഈ തകര്‍ച്ചയില്‍ പ്രതിപക്ഷം വെറും കാഴ്ചക്കാരാകില്ല, ഉചിതമായ സമയത്ത് കടമ നിറവേറ്റുമെന്നും പന്ന്യന്‍ പറഞ്ഞു. കെ.എം. മാണി മുഖ്യമന്ത്രിയാകുമോ ഇല്ലയോ എന്നത് കാലവും വിവിധ രാഷ്ട്രീയ സാഹചര്യങ്ങള്‍ തെളിയിക്കും. എന്നാല്‍ പ്രതിപക്ഷത്തിന്റെ തന്ത്രങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. യുദ്ധത്തിന് പോകുമ്പോള്‍ അടവുകളും തന്ത്രങ്ങളും പുറത്തുപറയില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍വലിയ മാറ്റമുണ്ടാകുമെന്നും പന്ന്യന്‍ പറഞ്ഞു.