ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് അറ്റാദായത്തില്‍ 42 ശതമാനം വര്‍ധന

single-img
12 July 2013

IndusInd-Bankജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ അറ്റാദായം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 236.26 കോടി രൂപയായിരുന്ന അറ്റാദായം നടപ്പുവര്‍ഷം 334.84 കോടി രൂപയായി. പ്രവര്‍ത്തനലാഭം 404.03 കോടിയില്‍ നിന്ന് 59 ശതമാനം ഉയര്‍ന്ന് 641.60 കോടിയായപ്പോള്‍ പലിശ വരുമാനം 484.10 കോടിയില്‍ നിന്നു 40 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി.