ഈജിപ്തില്‍ മുര്‍സിക്ക് എതിരേ പ്രകടനം
1 July 2013
പ്രസിഡന്റ് മുര്‍സി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ കയ്റോ ഉള്‍പ്പെടെയുള്ള വിവിധ ഈജിപ്ഷ്യന്‍ നഗരങ്ങളില്‍ പടുകൂറ്റന്‍ പ്രകടനങ്ങള്‍ നടത്തപ്പെട്ടു. മുര്‍സിയെ അനുകൂലിച്ച് മുസ്്ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലും പ്രകടനങ്ങള്‍ നടത്തപ്പെട്ടു. മുര്‍സി ഭരണത്തിലെത്തിയതിന്റെ വാര്‍ഷികത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്. രാജിവയ്ക്കില്ലെന്നു പ്രഖ്യാപിച്ച മുര്‍സി പ്രതിപക്ഷവുമായി സംഭാഷണം നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പൊതുതാത്പര്യം അവഗണിച്ച് സ്വന്തം പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ നടപ്പാക്കാനാണു മുര്‍സിയുടെ ശ്രമമെന്ന് എതിരാളികള്‍ ആരോപിച്ചു.