ഫോബ്‌സ് പട്ടിക: യുഎഇയിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരില്‍ എം.എ. യൂസഫലി ഒന്നാമത്

single-img
28 June 2013

m a yusufaliയുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഏറ്റവും പ്രമുഖരായ 100 ഇന്ത്യന്‍ വ്യവസായ സാരഥികളെ അവതരിപ്പിക്കുന്ന ഫോബ്‌സിന്റെ പട്ടികയില്‍ ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി ഒന്നാം സ്ഥാനത്ത്. ദുബായിയിലെ ഒബ്‌റോയ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഫോബ്‌സ് പട്ടിക അനാവരണം ചെയ്തത്. ലാന്‍ഡ്മാര്‍ക്ക് ചെയര്‍മാന്‍ മിക്കി ജഗ്തിയാന്‍ രണ്ടാം സ്ഥാനത്തും എന്‍എംസി ഗ്രൂപ്പിന്റെ ഡോ.ബി.ആര്‍. ഷെട്ടി മൂന്നാം സ്ഥാനത്തുമാണ്. പി.എന്‍.സി. മേനോന്‍, സണ്ണി വര്‍ക്കി, ഡോ. ആസാദ് മൂപ്പന്‍, ജോയ് ആലൂക്കാസ്, സയീദ് സലാഹുദ്ദീന്‍, ജാക്കി പഞ്ചാബി തുടങ്ങിയവരാണ് ഈ പട്ടികയില്‍ ഇടം നേടിയ മറ്റു പ്രമുഖര്‍. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി എം.കെ. ലോകേഷ്, ഫോബ്‌സ് മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ ഡോ. നാസര്‍ ബിന്‍ അക്വീല്‍ അല്‍ തായര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി ശശി തരൂര്‍ ഫോബ്‌സിന്റെ ഈ അംഗീകാരം യൂസഫലിക്കു സമ്മാനിച്ചു.