തെറ്റയിലിന്റെ രാജി; ജനതാദളില്‍ ഭിന്നത

single-img
24 June 2013

5-Jose-Thettayil23062013[1]ലൈംഗികാരോപണക്കേസില്‍ ആരോപണ വിധേയനായ എംഎല്‍എ ജോസ് തെറ്റയില്‍ രാജിവയ്ക്കുന്ന കാര്യത്തില്‍ ജനതാദള്‍-എസില്‍ ഭിന്നത. തെറ്റയില്‍ ഉടന്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി എംഎല്‍എമാരായ ജമീല പ്രകാശവും സി.കെ.നാണുവും അഭിപ്രായപ്പെട്ടു. എന്നാല്‍ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ രാജിവയ്ക്കുന്നതാണ് ഉചിതമെന്നാണ് സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി. തോമസിന്റെ നിലപാട്. രാജി വേണ്‌ടെന്ന നിലപാടിലാണ് പാര്‍ട്ടിയുടെ ഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും എന്നും റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടി ദേശീയ നേതൃത്വത്തിനും ഉടന്‍ രാജി വേണ്‌ടെന്ന നിലപാട് തന്നെയാണുള്ളത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ജനതാദള്‍-എസ് നേതൃയോഗം സംസ്ഥാന അധ്യക്ഷന്‍ മാത്യൂ ടി. തോമസിന്റെ എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ ചേരാന്‍ തീരുമാനിച്ചു. പാര്‍ട്ടി സംസ്ഥാന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും. ജോസ് തെറ്റയില്‍ യോഗത്തില്‍ പങ്കെടുക്കില്ല. അദ്ദേഹം ഇപ്പോള്‍ കൊച്ചിയിലാണുള്ളത്. വിഷയത്തില്‍ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് വിദഗ്ധരുമായി കൂടിയാലോചനകളിലാണ് അദ്ദേഹം.