തുര്‍ക്കി: പ്രക്ഷോഭകരെ പുറത്താക്കി
13 June 2013
തുര്‍ക്കിയില്‍ പ്രധാനമന്ത്രി തയ്യിപ് എര്‍ഡോഗനെതിരായ പ്രക്ഷോഭത്തിന്റെ മുഖ്യവേദിയായ ഈസ്റ്റാമ്പൂളിലെ താക്സിം ചത്വരത്തില്‍നിന്ന് പ്രകടനക്കാരെ പോലീസ് ഒഴിപ്പിച്ചു. രണ്ടാഴ്ചയോളമായി പ്രകടനക്കാര്‍ ഇവിടെ തമ്പടിച്ച് പ്രതിഷേധം നടത്തുകയായിരുന്നു. കഴിഞ്ഞ രാത്രി പോലീസ് വന്‍തോതില്‍ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പ്രതിഷേധക്കാരെ ചത്വരത്തില്‍നിന്നു പുറത്താക്കി. അതേസമയം കുറേയധികം പ്രതിഷേധക്കാര്‍ ചത്വരത്തോടു ചേര്‍ന്നുള്ള ഗെസി പാര്‍ക്കില്‍ താവളമടിച്ചിട്ടുണ്ട്.