മന്ത്രിസഭാ പുനസംഘടന: അന്ത്യശാസനയുമായി ഐ ഗ്രൂപ്പ്

single-img
3 June 2013

ramesh-c&Oommen-Cമന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് തീരുമാനം ഉടന്‍ വേണമെന്ന നിലപാടുമായി ഐ ഗ്രൂപ്പ് രംഗത്തെത്തി. വിഷയത്തില്‍ നിയമസഭാ സമ്മേളനത്തിന് മുന്‍പ് രണ്ടിലൊന്നറിയണം. തീരുമാനം അനുകൂലമല്ലെങ്കില്‍ രമേശ് ചെന്നിത്തല നിലപാട് പരസ്യമാക്കുമെന്നും ഐ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ അനുമതി കിട്ടിയാല്‍ തീരുമാനം വൈകില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഐ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ഭീഷണി സമ്മര്‍ദ്ദതന്ത്രം മാത്രമാണെന്നും എ വിഭാഗം കരുതുന്നു. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തി. ഉച്ചയ്ക്ക് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, മുതിര്‍ന്ന നേതാവ് വയലാര്‍ രവി എന്നിവരുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. ഉപമുഖ്യമന്ത്രി സ്ഥാനം ഇല്ലെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞ ഐ ഗ്രൂപ്പ് ആഭ്യന്തരമന്ത്രി സ്ഥാനം കൂടി കിട്ടിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ്.