ബോള്‍ഗാട്ടി പദ്ധതിയില്‍നിന്നു പിന്മാറാന് അനുവദിക്കില്ലെന്നു മുഖ്യമന്ത്രി
ബോള്‍ഗാട്ടി പദ്ധതിയില്‍നിന്നു പിന്മാറാന് എം.എ. യൂസഫലിയെ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര സര്‍ക്കാര്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചു നല്കിയ ഭൂമിയാണത്. ഹൈക്കോടതിയില്‍ നീണ്ട നിയമനടപടികള്‍ക്കുശേഷം അനുമതി ലഭിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തുടക്കം കുറിച്ച പദ്ധതിയാണിത്. അന്നാരും എതിര്‍പ്പു പറഞ്ഞിരുന്നില്ലെന്നു തിരുവനന്തപുരം പ്രസ് ക്ലബിന്റെ ‘സമകാലീന രാഷ്ട്രീയവും കേരള വികസനവും ‘എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചാപരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി. യൂസഫലിയെപ്പോലെ ഒരാളെ അപമാനിച്ചുവിടുന്നതു ശരിയല്ല. സ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ പോലും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒരുപാടു സംഭവാനകള്‍ നല്കിയ വ്യക്തിയാണു യൂസഫലിയെന്നും അദ്ദേഹം പറഞ്ഞു.