സൗദി അറേബ്യ ഭീകരവിരുദ്ധ സഹകരണം വര്‍ധിപ്പിക്കുമെന്നു സല്‍മാന്‍ ഖുര്‍ഷിദ്

single-img
27 May 2013

Salman-Khurshid_2ഇന്ത്യയുമായുള്ള ഭീകരവിരുദ്ധ സഹകരണം സൗദി അറേബ്യ വര്‍ധിപ്പിക്കുമെന്ന് വിദേശകാര്യമാന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. കഴിഞ്ഞ വര്‍ഷം മുംബൈ ആക്രമണക്കേസിലെ പ്രതി അബു ജിന്‍ഡാലിനെ സൗദി അറേബ്യ ഇന്ത്യയ്ക്കു കൈമാറിയിരുന്നു. ഇരുരാജ്യങ്ങളും 2010 ല്‍ ഒപ്പുവച്ച ഭീകരവിരുദ്ധ സഹകരണ കരാറായ റിയാദ് പ്രഖ്യാപനം ശക്തിപ്പെടുത്തുമെന്നും സൗദി വിദേശകാര്യമന്ത്രി സൗദ് അലി ഫൈസല്‍ രാജകുമാരനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം ഖുര്‍ഷിദ് പറഞ്ഞു. ഉഭയകക്ഷി സഹകരണം മേഖലയിലെ സമാധാനന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കുമെന്നു മൂന്നു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം ഖുര്‍ഷിദ് പറഞ്ഞു. ഭീകരപ്രവര്‍ത്തനം വേരില്‍വച്ചുതന്നെ നിശിപ്പിക്കുന്നതിനാവശ്യമായ നടപിടി സ്വീകരിക്കുമെന്നു കൂടിക്കാഴ്ചയ്ക്കുശേഷം സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. അബു ജിന്‍ഡാലിനു പുറമെ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ ഫസീഖ് മെഹമ്മൂദിനെയും സൗദി അറേബ്യ ഇന്ത്യയ്ക്കു കൈമാറിയിട്ടുണ്ട്.