ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നു മാണി
20 May 2013
ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യമുന്നയിച്ചിട്ടില്ലെന്നു കേരളാ കോണ്‍ഗ്രസ് -എം ചെയര്മാന് കെ.എം.മാണി. താന്‍ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സാങ്കല്‍പ്പികമായി ഉത്തരം പറയാനാകില്ലെന്നു അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി പദം വേണമോയെന്നു യുഡിഎഫ് തീരുമാനിക്കേണ്ടതാണ്. നയപരമായ പ്രശ്നമാണിത്. ഇത്തരമൊരു സ്ഥാനം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ വരുമ്പോള്‍ തന്റെ അഭിപ്രായം പറയുമെന്നും കെ.എം.മാണി പറഞ്ഞു. കോണ്‍ഗ്രസില്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്. അതിനെക്കുറച്ച് താന്‍ ഒന്നും പറയുന്നില്ല. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ യുഡിഎഫിനെ ബാധിക്കില്ലെന്നും കെ.എം.മാണി പറഞ്ഞു.