ഇന്ത്യയും ചൈനയും നിര്‍്ണ്ണായകമായ എട്ടു കരാറുകളില്‍ ഒപ്പുവച്ചു

single-img
20 May 2013

ind-chiവ്യാപാരം, സംസ്‌കാരികം, ജലവിഭവം എന്നീ രംഗങ്ങളില്‍ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും എട്ടു കരാറുകളില്‍ ഒപ്പുവച്ചു. അതിര്‍ത്തിത്തര്‍ക്കം പരിഹരിച്ചു സമാധാനം നിലനില്‍ക്കണമെന്ന ആഗ്രഹവും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചൈനീസ് പ്രധാനമന്ത്രി ലി കെച്യാംഗും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. സിവില്‍ ആണവോര്‍ജ പദ്ധതികളില്‍ ഇരുരാജ്യങ്ങളും സഹകരിക്കുകയും രണ്ടുരാജ്യങ്ങളിലൂടെയും ഒഴുകുന്ന നദികളിലെ വെള്ളം പങ്കിടുന്ന കാര്യത്തില്‍ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യും. വ്യാപാരരംഗത്തെ സഹകരണം ഉയര്‍ത്തുന്നതിനായി മൂന്നു വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ സ്ഥാപിക്കും. വാണിജ്യമന്ത്രി ആനന്ദ് ശര്‍മയും ചൈനീസ് വാണിജ്യമന്ത്രി ഗാവോ ഹൂചെങ്ങും ഇതിനായുള്ള കരാര്‍ ഒപ്പുവച്ചു. ഉഭയകക്ഷി വ്യാപാരത്തിലെ അസന്തുലിതാവസ്ഥ നീക്കാന്‍ നടപടിയെടുക്കമെന്നു ചര്‍ച്ചയ്ക്കുശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചൈനീസ് പ്രധാനമന്ത്രി ലി കെച്യാംഗും ഒപ്പുവച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.