കര്‍ണാടക: മലയാളിയായ ജോര്‍ജിന് ആഭ്യന്തരം
19 May 2013
കര്‍ണാടകയില്‍ പുതിയ മന്ത്രിമാരുടെ വകുപ്പുവിഭജനം പ്രഖ്യാപിച്ചു. ധനകാര്യം, വ്യവസായം, ഊര്‍ജം എന്നീ പ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എടുത്തു. മലയാളിയായ കെ.ജെ. ജോര്‍ജിനാണ് ആഭ്യന്തരം. മറ്റൊരു മലയാളിയായ യു.ടി. ഖാദറിന് ആരോഗ്യം, കുടുംബക്ഷേമം വകുപ്പു ലഭിച്ചു.