ഇന്ത്യ-ചൈന ബ്രിഗേഡിയര്‍ തലചര്‍ച്ച ബുധനാഴ്ച സിക്കിമില്‍
15 May 2013
ലഡാക്കിലെ ഡെസ്പാങ് താഴ്വരയില് നിന്നും ഇന്ത്യയുടെയും ചൈനയുടെയും സൈനികരെ പിന്‍വലിച്ചതിനു പിന്നാലെയുള്ള ബ്രിഗേഡിയര്‍ തലചര്‍ച്ചകള്‍ക്ക് ബുധനാഴ്ച സിക്കിമില്‍ തുടക്കമാകും. ഇരു രാജ്യങ്ങളിലേയും സൈനിക പ്രതിനിധികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. അതിര്‍ത്തിയില്‍ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച നടത്തുമെന്ന് ആര്‍മി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിക്കിമിലെ നാഥുലയിലാണ് ചര്‍ച്ചകള്‍. എല്ലാവര്‍ഷവും മേയ് 15, സെപ്റ്റംബര്‍ 15 തീയതികളില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.