പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു; 81.34 % വിജയം
8 May 2013
സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 81.34 ആണ് വിജയ ശതമാനം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത് എറണാകുളം ജില്ലയിലാണ്. എറ്റവും പിന്നില്‍ പത്തനംതിട്ട. 5132 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എപ്ലസ് കരസ്ഥമാക്കി. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് ആണ് ഫലം പ്രഖ്യാപിച്ചത്.
തിരുവനന്തപുരം സെന്റ് മേരീസ് ആണ് ഏറ്റവും കൂടുതല്‍ എപ്ലസ് നേടിവരുള്ള സ്കൂള്‍. തൃശ്ശൂര്‍ ജില്ലക്കാരായ കുട്ടികളാണ് എല്ലാ വിഷയത്തിലും എപ്ലസ് നേടിയവരില്‍ കൂടുതല്‍ . 42 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. വിഎച്ച്എസ്സി വിഭാഗത്തില്‍ 90.32 ആണ് വിജയ ശതമാനം.