ടി.പി.വധം : സിബിഐ അന്വേഷിക്കണം വേണമെന്ന്‌ മുല്ലപ്പള്ളി

single-img
5 May 2013

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ്‌ സിബിഐ യെ ഏല്‍പ്പിക്കണമെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.  കൊലപാതകത്തിനു പിന്നിലുള്ള രാഷ്ട്രീയ ഗൂഡലോചന പുറത്തു കൊണ്ടുവരാന്‍ ഇത്‌ ആവശ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു ടി.പി. കൊല്ലപ്പെട്ട്‌ ഒരു വര്‍ഷം തികഞ്ഞ ശനിയാഴ്‌ച തന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്‌ മുല്ലപ്പള്ളി ഈ ആവശ്യം ഉന്നയിച്ചത്‌. വിചാരണ വേളയില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത്‌ ഏതു സാഹചര്യത്തിലാണെന്ന്‌ അന്വേഷണ വിധേയമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
കേസിന്റെ അന്വേഷണം സത്യസന്ധമായി നടക്കുകയും പ്രതികള്‍ പിടിയിലാകുകയും ചെയ്‌തതു കൊണ്ടാണ്‌ ഇതിനു മുന്‍പ്‌ സിബിഐ അന്വേഷണം ആവശ്യമില്ലന്ന്‌ താന്‍ അഭിപ്രായപ്പെട്ടതെന്ന്‌ മുല്ലപ്പള്ളി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി അറിയാതെ ടി.പി.വധം പോലെ ഒരു കുറ്റകൃത്യം നടക്കില്ലെന്ന്‌ അദേഹം പറഞ്ഞു. സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ ടി.പി.വധക്കേസ്‌ അന്വേഷണം ഏല്‍പ്പിക്കണമെന്ന ടി.പി.യുടെ ഭാര്യ രമയുടെയും മറ്റും ആവശ്യം ന്യായമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.