സെക്രട്ടേറിയറ്റില്‍ ചാരപ്രവര്‍ത്തനം നടന്നിട്ടില്ലെന്നു മുഖ്യമന്ത്രി

single-img
2 May 2013

oommen chandyസെക്രട്ടേറിയറ്റില്‍ തമിഴ്‌നാട് ഉദ്യോഗസ്ഥന്‍ ചാരപ്പണി നടത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരിക്കവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇന്റലിജന്‍സ് എഡിജിപി നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചു. മന്ത്രിമാര്‍ തമിഴ്‌നാട്ടിലേക്കു പോയാല്‍ ആതിഥേയത്വം നല്‍കുന്നതു തമിഴ്‌നാട് സര്‍ക്കാരാണ്. ലഭിച്ച റിപ്പോര്‍ട്ട് ചില സൂചനകള്‍ സംബന്ധിച്ചാണ്. അതു വ്യക്തമായി പരിശോധിച്ചു. എന്നാല്‍ റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളിപ്പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.