അപ്രാണി കൃഷ്ണ കുമാര്‍ വധം : ആറു പ്രതികള്‍ക്ക് ജീവപര്യന്തം

single-img
28 April 2013

തിരുവനന്തപുരം : അപ്രാണി കൃഷ്ണ കുമാര്‍ വധക്കേസിലെ ആറു പ്രതികള്‍ക്കും കോടതി ജീവപര്യന്തം കഠിനതടവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കുപ്രസിദ്ധ ഗുണ്ടയായിരുന്ന അപ്രാണിയെ പട്ടാപ്പകല്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കുറ്റത്തിനും ഗൂഡാലോചനക്കുറ്റത്തിനും അമ്പലമുക്ക് കൃഷ്ണ കുമാര്‍, ഓംപ്രകാശ്, ജമന്തി അരുണ്‍, പ്രതീഷ്, വേണുക്കുട്ടന്‍, പ്രശാന്ത് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ പിഴത്തുക അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം. പിഴത്തുക അപ്രാണി കൃഷ്ണ കുമാറിന്റെ അമ്മയ്ക്കും വിധവയ്ക്കും നല്‍കാനാണ് വിധി. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി.ഇന്ദിരയാണ് വിധി പ്രസ്താവിച്ചത്. 2007 ഫെബ്രുവരി 20 നാണ് ചാക്ക ബൈപ്പാസില്‍ വച്ച് പട്ടാപ്പകല്‍ അപ്രാണി കൃഷ്ണ കുമാര്‍ വെട്ടേറ്റു മരിച്ചത%E