മോഡി സന്ദര്‍ശനം ഉമ്മന്‍ ചാണ്ടിയുടെ അറിവോടെ: കോടിയേരി
22 April 2013
മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ ഗുജറാത്ത് മോഡല്‍ നടപ്പാക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നയങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ച ഷിബു ബേബി ജോണിനെ മന്ത്രിസഭയില്‍ വച്ചുകൊണ്ടിരിക്കുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.