പാര്‍ട്ടി വിട്ടുപോയവര്‍ മടങ്ങി വരുന്നതില്‍ സന്തോഷം: വി.എസ്
19 April 2013
പാര്‍ട്ടി വിട്ടുപോയവര്‍ മടങ്ങി വരുന്നതില്‍ സന്തോഷമേ ഉള്ളുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. പാലക്കാട് ഷൊര്‍ണ്ണൂരിലെ വിമത നേതാവ് എം.ആര്.മുരളി സിപിഎമ്മിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാത്രമേ തനിക്ക് അറിയൂ എന്നും അദ്ദേഹം പറഞ്ഞു.