എന്‍ഡിഎ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും: രാജ്നാഥ് സിംഗ്
18 April 2013
എന്‍ഡിഎയിലെ സഖ്യകക്ഷികള്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ കക്ഷികളും ഒറ്റക്കെട്ടായിനിന്നു ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗ്. കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് എല്ലാക്കാര്യങ്ങളും ഒരുമിച്ച് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമസംവാദത്തില്‍ പറഞ്ഞു. യുപിഎ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും സഖ്യം വിട്ടതിനെത്തുടര്‍ന്ന് ലോക്സഭാ തെരഞ്ഞെടുപ്പു നേരത്തേ നടക്കാനുള്ള സാധ്യത സിംഗ് തള്ളിക്കളഞ്ഞില്ല.