യു.പി.എ ഒരുമുഴം മുന്നേ; ബിഹാറിന് 1200 കോടി സഹായം
18 April 2013
മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ബിജെപിയുമായി ഇടഞ്ഞു നില്ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ബിഹാറിന്റെ വികസനത്തിനായി 1200 കോടി രൂപയുടെ സഹായം അടിയന്തരമായി അനുവദിച്ചുകൊണ്ട് യു്.പി.എ യുടെ സഹായ ഹസ്തം. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയില്‍ ബിഹാറിനായി പ്രത്യേക പദ്ധതിയില്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്. പതിനൊന്നാം പഞ്ചവല്‍സര പദ്ധതിയില്‍ അനുവദിച്ചിരുന്ന 5,700 കോടി രൂപയുടെ ഇരട്ടിയോളമാണ് ഇക്കുറി അനുവദിച്ചത്. കഴിഞ്ഞ എട്ടു വര്‍ഷമായി ബിജെപിയുടെ പിന്തുണയോടു കൂടിയാണ് നിതീഷ് കുമാര്‍ ബിഹാര്‍ ഭരിക്കുന്നത്. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധിച്ചാണ് നിതീഷ് ഇടഞ്ഞിരിക്കുന്നത്.