ആര്‍എംപി നേതാവ് വേണു അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി
17 April 2013
റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് എന്‍.വേണു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കന്റോണ്‍മെന്റ് ഹൗസിലെത്തിയാണു വേണു വിഎസിനെ കണ്ടത്. ഒഞ്ചിയത്തു ടി.പി. ചന്ദ്രശേഖരന്റെ സ്മാരകമായി പണികഴിപ്പിച്ച സ്തൂപം കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നു സ്ഥലത്തു സിപിഎം പ്രവര്‍ത്തകരും ആര്‍എംപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഈ സാഹചര്യത്തിലാണു വേണു വിഎസിനെ കണ്ടത്.