ജയപ്രദയ്ക്കു സുരക്ഷ ഉറപ്പാക്കണമെന്ന് ആഭ്യന്തരമന്ത്രിയോട് അമര്‍സിംഗ്
17 April 2013
ലോക്സഭാംഗമായ ചലച്ചിത്രതാരം ജയപ്രദയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അമര്‍സിംഗ് എംപി കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയോട് ആവശ്യപ്പെട്ടു. ജയപ്രദയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ രാംപുരില്‍ കഴിഞ്ഞദിവസമുണ്ടായ അസുഖകരമായ സംഭവങ്ങളാണ് പരാതിക്ക് അടിസ്ഥാനം. മണ്ഡലത്തില്‍ ഒരു പരിപാടിക്കെത്തിയ എംപിയുടെ വാഹനത്തിന്റെ ബീക്കണ്‍ലൈറ്റ് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും ഏതാനും പോലീസുകാരും ചേര്‍ന്നു ബലംപ്രയോഗിച്ച് എടുത്തു മാറ്റിയിരുന്നു. പോലീസുകാര്‍ ജയപ്രദയോട് അപമര്യാദയായി പെരുമാറിയെന്നും അമര്‍സിംഗ് പരാതിയില്‍ പറയുന്നു.