കെ.ബി. ഗണേഷ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ ഓഫീസ് ഒഴിഞ്ഞു
17 April 2013
കുടുംബ പ്രശ്നത്തെത്തുടര്‍ന്നു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന കെ.ബി. ഗണേഷ്കുമാറിന്റെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ നിന്ന് അദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങള്‍ ഇന്നലെ പടിയിറങ്ങി. മന്ത്രിയുടെ സ്റ്റാഫായിരുന്നപ്പോള് ഉണ്ടായിരുന്ന ഓഫീസ് ബാധ്യതകളെല്ലാം തന്നെ ഇവര്‍ തീര്‍ത്തു. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പിട്ടു. ഈ മാസം രണ്ടിനാണു ഗണേഷ്കുമാര് മന്ത്രിസ്ഥാനം രാജിവച്ചത്. സ്റ്റാഫംഗങ്ങളുടെ ഓഫീസ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനു സാധാരണയായി സര്‍ക്കാര്‍ 15 ദിവസം അനുവദിക്കാറുണ്ട്. ആ കാലാവധിയാണു ഇന്നലെ പൂര്‍ത്തിയായത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു 11 പേരും പുറത്തുനിന്നു 17 പേരുമാണു സ്റ്റാഫംഗങ്ങളായി ഉണ്ടായിരുന്നത്.