ഫിലിപ്പീന്‍സില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് നാലു മരണം; നിരവധിപേര്‍ക്ക് പരിക്ക്

single-img
15 April 2013

map_of_philippinesഫിലിപ്പീന്‍സിലെ ഇഫുഗോ പ്രവശ്യയിലെ മലയോര ഗ്രാമമായ മയോയൗവില്‍ വീവാഹസംഘം സഞ്ചരിച്ചിരുന്ന ട്രക്ക് മറിഞ്ഞി നാലു പേര്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. 60ഓളം യാത്രക്കാര്‍ ട്രക്കിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. മലയോര മേഖലയിലെ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ നയന്ത്രണം വിട്ട ട്രക്ക് മലയിടുക്കിലേക്ക് മറിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ 32ലധികം ആളുകളുടെ നില ഗുരതരമാണ്. അപകടത്തില്‍ ട്രക്ക് പൂര്‍ണമായും തകര്‍ന്നു. വീതികുറഞ്ഞ റോഡിലൂടെ അശ്രദ്ധമായി ട്രക്ക് ഓടിച്ചതാണ് അപകടത്തിനിയാക്കിയതെന്നാണ് പോലീസ് നല്‍കുന്ന വിദീകരണം.