പടിഞ്ഞാറന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം

single-img
12 April 2013

Japan_mapപടിഞ്ഞാറന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. പ്രാദേശികസമയം ഇന്നു പുലര്‍ച്ചെ 5.33 നാണ് റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കോബേ നഗരത്തിന്റെ കിഴക്കുപടിഞ്ഞാറ് അവാജി ദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 10 കിലോമീറ്റര്‍ ആഴത്തിലുണ്ടായ ഭൂചലനം ചില മേഖലകളില്‍ ശക്തമായ പ്രകമ്പനമുണ്ടാക്കി. 1995 ല്‍ ആറായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ കോബേ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമാണ് ഇന്നത്തെ ഭൂചലനത്തിന്റെയും ഉറവിടം. അതുകൊണ്ടു തന്നെ ജാഗ്രതയോടെയാണ് മുന്‍കരുതല്‍ നടപടികള്‍ അധികൃതര്‍ കൈക്കൊള്ളുന്നത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഈ മേഖലകളില്‍ ലോക്കല്‍ തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഒസാക്ക തീരത്തെ കാന്‍സായി വിമാനത്താവളവും താല്‍ക്കാലികമായി അടച്ചിട്ടു.