ഇറാന്‍ കൂടുതല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും

single-img
10 April 2013

map_of_iranഭൂകമ്പ സാധ്യതയുള്ള തീരമേഖലയില്‍ കൂടുതല്‍ ആണവറിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നു. ബുഷേര്‍ ആണവ നിലയം സ്ഥിതിചെയ്യുന്ന മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും 900 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, ബുഷേര്‍ നിലയത്തിനു യാതൊരു കുഴപ്പവുമുണ്ടായില്ലെന്ന് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആറു റിയാക്ടറുകള്‍ ഇവിടെ സ്ഥാപിക്കാനാവും. ആയിരം മെഗാവാട്ട് ശേഷിയുള്ള രണ്ടു റിയാക്ടറുകളുടെ പണി താമസിയാതെ തുടങ്ങുമെന്ന് ആണവോര്‍ജ വകുപ്പു മേധാവി പറഞ്ഞു.