നെരൂദയുടെ ശരീരാവശിഷ്ടം പുറത്തെടുക്കും

single-img
9 April 2013

nerudaകവിയും നൊബേല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരൂദയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിന് ഇന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. സോഷ്യലിസ്റ്റ് നേതാവായിരുന്ന സാല്‍വദോര്‍ അലന്‍ഡെയുടെ ഉറ്റസുഹൃത്തായിരുന്ന നെരൂദയെ പട്ടാള ഭരണാധികാരിയായിരുന്ന അഗസ്റ്റോ പിനോഷെയുടെ ആളുകള്‍ വിഷം കൊടുത്തു കൊന്നതാണെന്ന പുതിയ വെളിപ്പെടുത്തലാണ് പുതിയ അന്വേഷണത്തിന് കാരണം.
1973ല്‍ നെരൂദ അര്‍ബുദം ബാധിച്ച് മരിച്ചുവെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാല്‍ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന മാന്വല്‍ ആറായ വെളിപ്പെടുത്തുകയായിരുന്നു.