കൊച്ചി മെട്രോ: കരാര്‍ അംഗീകരിച്ചു

single-img
4 April 2013

കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ ഡിഎംആര്‍സിയുടെ പങ്ക് സംബന്ധിച്ച കരാറിന് അംഗീകാരം. കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് കരാറിന് അംഗീകാരം ന്‍കിയത്. ഇതോടെ കെഎംആര്‍എല്ലിനും ഡിഎംആര്‍സിയ്ക്കും ഉടന്‍ തന്നെ ഉഭയകക്ഷി കരാറില്‍ ഒപ്പിടാനാകും. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജും ഡിഎംആര്‍സി എംഡി മങ്കു സിങും കൊച്ചിയില്‍ വച്ചായിരിക്കും കരാറില്‍ ഒപ്പുവയ്ക്കുക. ഇതിനുള്ള തീയതി പിന്നീട് തീരുമാനിക്കും. 

മൂന്നു വര്‍ഷം കൊണ്ട് കൊച്ചിയ്ക്ക് രാജ്യാന്തര നിലവാരത്തിലുള്ള മെട്രോ സമ്മാനിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ ഡയറക്ടര്‍ ഡോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു. കൂടാടെ മെട്രോയില്‍ ഉപയോഗിക്കുന്ന കോച്ചുകള്‍, രാജ്യാന്തര ഏജന്‍സികള്‍ വാഗ്ദാനം ചെയ്തിട്ടുള്ള വായ്പകള്‍ എന്നിവ സംബന്ധിച്ചും ചര്‍ച്ച നടന്നു. കോച്ചുകള്‍ക്കായി ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാനാണ് തീരുമാനം. ഫ്രഞ്ച് വികസന ഏജന്‍സി, ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ എന്നീ ഏജന്‍സികളാണ് വായ്പ നല്‍കാമെന്നേറ്റിരിക്കുന്നത്. ഇവരുമായി തുടര്‍ ചര്‍ച്ചകള്‍ വേഗത്തില്‍ നടത്താനും ധാരണയായി.