ഗണേഷിന്റെ രാജിയില്‍ ഒട്ടും വിഷമമില്ല: പിള്ള
2 April 2013
മകനും മന്ത്രിയുമായ ഗണേഷ് കുമാറിന്റെ രാജിയില്‍ ഒട്ടും വിഷമമില്ലെന്നും അതിനുവേണ്ടി ഒരു തുള്ളി കണ്ണീര് പോലും പൊഴിക്കില്ലെന്നും കേരളാ കോണ്‍ഗ്രസ് ബി നേതാവുമായ ആര്. ബാലകൃഷ്ണപിള്ള. കൊട്ടാരക്കര വാളകത്തുള്ള വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ രാജി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്്ടിക്കു വേണ്്ടിയുള്ളതാണ്. അതില്‍ യാതൊരു അനുകമ്പയുമില്ല. ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാത്തതില്‍ ദുഃഖമുണെ്്ടന്നും അദ്ദേഹം പറഞ്ഞു.