താനാണ് കേരള കോണ്‍ഗ്രസ് (ബി): ഗണേഷ് കുമാര്‍
കേരള കോണ്‍ഗ്രസ് (ബി) ന് ഇന്ന് ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു എം.എല്‍.എയെ ഉള്ളുവെന്നും അത് താനാണെന്നും ഗണേഷ്കുമാര്. ഗണേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന കേരളാ കോണ്‍ഗ്രസ് ബിയുടെ ആവശ്യം ചൂണ്്ടിക്കാട്ടിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. ജനങ്ങളാണ് എംഎല്‍എയായി തെരഞ്ഞെടുത്തത്. അവരോടു പ്രതിബദ്ധതയുണെ്്ടന്നും ഗണേഷ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. മന്ത്രിസ്ഥാനത്തിരുന്ന് കൊണ്്ട് പോലീസ് അന്വേഷണം നേരിടുന്നത് ഉചിതമല്ലാത്തതിനാലാണ് രാജിവയ്ക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാനസികമായി ഇതു ബുദ്ധിമുട്ടുണ്്ടാക്കും. അന്വേഷണത്തെ ബാധിക്കുന്നതായി ആരോപണം ഉയരാനും സാധ്യതയുണ്്ട്. അതെല്ലാം കണക്കിലെടുത്താണ് രാജി വയ്ക്കുന്നത്. ഒരുമാസം മുന്‍പ് ഈ പ്രശ്നം ആദ്യ ഉയര്‍ന്നു വന്നപ്പോള്‍ത്തന്നെ മുഖ്യമന്ത്രിയെ കണ്്ട് രാജി സന്നദ്ധത അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.