കടല്‍ക്കൊല : അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിച്ചേക്കും

single-img
30 March 2013

ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട കടല്‍ക്കൊലക്കേസിന്റെ തുടരന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയെ(എന്‍ഐഎ) ഏല്പ്പിക്കാന്‍ സാധ്യത. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക സ്ഥിരീകരണം രണ്ടാഴ്ചക്കകം ഉണ്ടാകും.
കടല്‍ക്കൊല കേസിന്റെ വിചാരണ നടത്തുന്നതിനായുള്ള പ്രത്യേക കോടതിയുടെ രൂപീകരണം സംബന്ധിച്ച നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇന്ത്യയില്‍ നാവികരെ വിചാരണ ചെയ്യുന്നതു സംബന്ധിച്ച അവകാശത്തെക്കുറിച്ചായിരിക്കും കോടതി ആദ്യം തീര്‍പ്പു കല്‍പ്പിക്കുന്നത്. സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക കോടതി സ്ഥാപിക്കുന്നത്. ഡല്‍ഹിയിലാണ് വിചാരണയ്ക്കായുള്ള പ്രത്യേക കോടതി രൂപീകരിക്കുക. ഏപ്രില്‍ രണ്ടിനാണ് കടല്‍ക്കൊലക്കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നത്.