നാവികരുടെ തിരിച്ചുവരല്‍: ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി രാജിവച്ചു

single-img
27 March 2013

terzi--621x414കടല്‍ക്കൊല കേസില്‍ പ്രതികളായ രണ്ടു നാവികരെ ഇന്ത്യക്കു തിരികെ കൈമാറിയതില്‍ രാജ്യത്തു ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ തെര്‍സി രാജിവച്ചു. ഇന്നലെ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ തെര്‍സി രാജി പ്രഖ്യാപിക്കുകയായിരുന്നു.

എന്റിക്ക ലെക്‌സി എന്ന ചരക്കുകപ്പലിലെ കാവലാളുകളായിരുന്ന നാവികരുടെ വെടിയേറ്റു രണ്ടു മലയാളി മീന്‍പിടിത്തക്കാര്‍ മരിച്ച സംഭവം ഇന്ത്യ-ഇറ്റലി ബന്ധത്തെപ്പോലും വഷളാക്കുന്നവിധത്തില്‍ വിവാദമായി വളര്‍ന്നിരുന്നു.

ഇറ്റാലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ നാട്ടില്‍ പോകുന്നതിനു നാവികര്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കി. എന്നാല്‍, നാവികരെ തിരികെ ഇന്ത്യക്കു നല്‍കില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധി ഉളവാകുകയും സുപ്രീംകോടതി കടുത്ത നിലപാടു സ്വീകരിക്കുകയും ഇറ്റാലിയന്‍ അംബാസഡറുടെ നയതന്ത്ര പരിരക്ഷ കോടതി റദ്ദാക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യയുടെ സമ്മര്‍ദത്തിനു വഴങ്ങി തീരുമാനം മാറ്റിയ ഇറ്റലി നാവികരെ 22ന് ഇന്ത്യക്കു കൈമാറുകയായിരുന്നു.