പാക്കിസ്ഥാനില്‍ കാവല്‍ പ്രധാനമന്ത്രി ഖോസോ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

single-img
25 March 2013

PAKISTAN-UNREST-VOTE-POLITICSഇലക്ഷന്‍ പ്രഖ്യാപിച്ച പാകിസ്ഥാനില്‍ കാവല്‍ പ്രധാനമന്ത്രിയായി ഖൊസോ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനാണു പ്രഥമ പരിഗണനയെന്ന് പാക്കിസ്ഥാനിലെ കാവല്‍ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട റിട്ടയേര്‍ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് മിര്‍ ഹസര്‍ഖാന്‍ ഖോസോ വ്യക്തമാക്കി. നാഷണല്‍ അസംബ്‌ളിയിലേക്കും നാലു പ്രവിശ്യാ അസംബ്‌ളികളിലേക്കും മേയ് 11നു നടത്തുന്ന തെരഞ്ഞെടുപ്പിനു മേല്‍നോട്ടം വഹിക്കാനായി ഖോസോയെ കാവല്‍ പ്രധാനമന്ത്രിയായി നിശ്ചയിച്ചത് അഞ്ചംഗ ഇലക്ഷന്‍ കമ്മീഷനാണ്. കാവല്‍ പ്രധാനമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്താന്‍ പ്രതിപക്ഷത്തിനും ഭരണകക്ഷിക്കും സാധിക്കാത്ത സാഹചര്യത്തിലാണ് ഇലക്ഷന്‍ കമ്മീഷന്‍ രംഗത്തെത്തിയത്. ബലൂചിസ്ഥാന്‍ ഹൈക്കോടതിയുടെയും ഫെഡറല്‍ ശരിഅത്ത് കോടതിയുടെയും ചീഫ് ജസ്റ്റീസായും ബലൂചിസ്ഥാനിലെ ആക്ടിംഗ് ഗവര്‍ണറായും ഖോസോ പ്രവര്‍ത്തിച്ചിട്ടുണ്ട്.