പാക്കിസ്ഥാനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മേയ് 11-ന്

single-img
21 March 2013

pakistan-mapപാക് പാര്‍ലമെന്റിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് മേയ് 11-നു നടത്താന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ രൂപീകൃതമായശേഷം ഇതാദ്യമായാണ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അഞ്ചുവര്‍ഷക്കാലാവധി പൂര്‍ത്തിയാക്കുന്നതും തുടര്‍ന്നു പൊതു തെരഞ്ഞെടുപ്പു നടക്കുന്നതും. പിപിപി നേതൃത്വം നല്കിയ സര്‍ക്കാര്‍ അഞ്ചുവര്‍ഷക്കാലാവധി പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിച്ചത് ശനിയാഴ്ചയാണ്. പാര്‍ലമെന്റിന്റെ അധോസഭയായ നാഷണല്‍ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പുതീയതി നിശ്ചയിക്കണമെന്ന് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്‌റഫ് ഔദ്യോഗികമായി ശിപാര്‍ശ ചെയ്തിനെത്തുടര്‍ന്നാണു പ്രസിഡന്റ് തീയതി തീരുമാനിച്ചത്.